pj-anil
സഹകരണ വകുപ്പ് നടപ്പിലാക്കിയ കെയർ ഹോം പദ്ധതിയിൽ അഞ്ച് വീടുകൾ നിർമ്മിച്ച് നൽകിയ ചെങ്ങമനാട് സർവീസ് സഹകരണ ബാങ്കിന് പ്രശസ്തിപത്രവും ഉപഹാരവും സഹകരണ ജോയിന്റ് രജിസ്ട്രാർ സജീവ് കർത്ത ബാങ്ക് പ്രസിഡന്റ് പി.ജെ. അനിലിന് കൈമാറുന്നു

ആലുവ: പ്രളയാനന്തര പ്രവർത്തനങ്ങളുടെ ഭാഗമായി സംസ്ഥാന സഹകരണ വകുപ്പ് വീട് നഷ്ടപ്പെട്ടവർക്കായി നടപ്പിലാക്കിയ കെയർ ഹോം പദ്ധതിയിൽ ചെങ്ങമനാേട് സർവീസ് സഹകരണ ബാങ്ക് അഞ്ച് വീടുകൾ പൂർത്തീകരിച്ചതിന് സംസ്ഥാന സർക്കാരിന്റെ പ്രശസ്തിപത്രവും ഉപഹാരവും സഹകരണ ജോയിന്റ് രജിസ്ട്രാർ സജീവ് കർത്തയിൽ നിന്ന് ബാങ്ക് പ്രസിഡന്റ് പി.ജെ. അനിൽ ഏറ്റുവാങ്ങി. ആലുവ സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ കെ.എ. ചാക്കോച്ചൻ അദ്ധ്യക്ഷത വഹിച്ചു. അസിസ്റ്റന്റ് രജിസ്ട്രാർ മനോജ് കെ. വിജയൻ, അസി. ഡയറക്ടർ ടി.പി. ഹരിദാസ്, പി.എം. സഹീർ, ജോയി പോൾ എന്നിവർ സംസാരിച്ചു.