നെടുമ്പാശേരി: പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്കായി കെയർ ഹോം പദ്ധതി പ്രകാരം 13 വീടുകൾ പൂർത്തിയാക്കിയ കുന്നുകര സഹകരണ ബാങ്കിനുള്ള സംസ്ഥാന സർക്കാരിന്റെ പ്രശസ്തി പത്രം മന്ത്രി പി രാജീവ് ബാങ്ക് പ്രസിഡന്റ് എം.വി. കുഞ്ഞുമരക്കാരിന് നൽകുന്നു. പഞ്ചായത്ത് പ്രസിഡന്റ് സൈന ബാബു സംബന്ധിച്ചു.
ആകെ പണിത കെയർ ഹോം വീടുകളുടെ കാര്യത്തിൽ ജില്ലയിൽ രണ്ടാം സ്ഥാനവും (ഔദ്യോഗിക വിവരത്തിന്റെ അടിസ്ഥാനത്തിൽ ഒരു വീടിന്റെ വ്യത്യാസം) സംസ്ഥാന തലത്തിൽ മൂന്നാം സ്ഥാനവും നേടാൻ കുന്നുകര സർവീസ് സഹകരണ ബാങ്കിന് സാധിച്ചു.