പിറവം: ഇരുപത്തി ഒൻപത് വർഷത്തെ സേവനത്തിന് ശേഷം മുളക്കുളം സർവീസ് സഹകരണ ബാങ്കിൽ നിന്ന് വിരമിക്കുന്ന സെക്രട്ടറി റോയി വർഗീസിന് യാത്രഅയപ്പ് നൽകി. കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം ബാങ്ക് പ്രസിഡന്റ് അഡ്വ. സഖറിയ വർഗീസ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജോസഫ് കെ. പുന്നൂസ് അദ്ധ്യക്ഷത വഹിച്ചു. ഡയറക്ടർ ബോർഡ് അംഗങ്ങളായ അഡ്വ. കെ. എൻ. ചന്ദ്രശേഖരൻ, സാബു ജോൺ, റെജി മന്നാച്ചിയിൽ, പ്രശാന്ത് മമ്പുറത്ത്, മർക്കോസ് കാരമലയിൽ, പി. കെ. അനിൽ, സിന്ധു സുകുമാരൻ, ലിൻഡാ ഏലിയാസ്, ഉഷാ സുരേഷ്, മറ്റ് ബാങ്ക് ജീവനക്കാരും മുൻഭരണ സമിതി അംഗങ്ങളും പങ്കെടുത്തു.