arjunan
അർജുനൻ .

മൂവാറ്റുപുഴ: കീച്ചേരിപടിയിൽ അന്യസംസ്ഥാനതൊഴിലാളികൾക്കായി മണി ട്രാൻസ്ഫർ സ്ഥാപനം നടത്തുന്നയാളുടെ പണം അടങ്ങിയ ബാഗ് തട്ടിയെടുത്ത കേസിലെ മുഖ്യപ്രതിയെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റു ചെയ്തു. മൂവാറ്റുപുഴ വാഴപ്പിള്ളി ഐ.ടി.ആർ ഭാഗത്ത്‌ അർജുനാണ് (23) പിടിയിലായത്. അർജുൻ നേരത്തെ കോതമംഗലം സ്റ്റേഷൻ പരിധിയിലെ ബൈക്ക് മോഷണത്തിലും നിരവധി കഞ്ചാവ്- മയക്കുമരുന്ന് കേസിലും പ്രതിയാണ്. എറണാകുളം റൂറൽ ജില്ല പൊലീസ് മേധാവി കെ.കാർത്തിക്ക് ഐ.പി.എസിന്റെ നിർദേശാനുസരണം മൂവാറ്റുപുഴ ഡിവൈ.എസ്.പി എസ്.മുഹമ്മദ്‌ റിയാസ് രൂപീകരിച്ച പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ പിടികൂടിയത്. സംഭവത്തിന് ശേഷം ഒളിവിൽ പോയ പ്രതി ബാംഗ്ലൂർ നഗരത്തിലെ ഇലക്ട്രോണിക് സിറ്റിയിലുള്ള രഹസ്യ കേന്ദ്രത്തിലുണ്ടെന്ന് വിവരം ലഭിച്ചതിനെ തുടർന്നാണ് പ്രതിയെ പിടികൂടാനായത്. കീച്ചേരി പടിയിൽ

മണി ട്രാൻസ്ഫർ,ട്രെയിൻ ടിക്കറ്റ്, റീചാർജ് ഉൾപ്പടെയുള്ള സ്ഥാപനം നടത്തിവന്ന പശ്ചിമബംഗാൾ സ്വദേശി കട അടച്ച് പുറത്ത് ഇറങ്ങുന്ന സമയത്താണ് ബാഗ് പിടിച്ചു പറിച്ചു പ്രതി സ്കൂട്ടറിൽ രക്ഷപെട്ടത്. കേസിലെ കൂട്ടുപ്രതിയെയും നഷ്ടപെട്ട പണവും ഉപയോഗിച്ച വാഹനവും അടക്കം പൊലീസ് നേരത്തെ പിടികൂടിയിരുന്നു. പൊലീസ് ഇൻസ്‌പെക്ടർ സി.ജെ. മാർട്ടിന്റെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ എസ്.ഐ ആർ .അനിൽകുമാർ, എ.എസ്.ഐ പി.സി. ജയകുമാർ, സി.പി.ഒമാരായ ബിബിൽ മോഹൻ, സനൽ വി. കുമാർ എന്നിവരാണ് ഉണ്ടായിരുന്നത്.