പെരുമ്പാവൂർ: യൂത്ത് ലീഗ് ദിനാചരണത്തിന്റെ ഭാഗമായി മുസ്ലിംലീഗ് മൗലൂദ്പുര ശാഖ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർധന വിദ്യാർത്ഥിക്ക് സ്മാർട്ട് ഫോൺ വിതരണം ചെയ്തു. മുസ്ലിം ലീഗ് വാഴക്കുളം പഞ്ചായത്ത് സെക്രട്ടറി കെ.എ.നൗഷാദ് എം.എസ്.എഫ് പഞ്ചായത്ത് ജനറൽ സെക്രട്ടറി അനസ് ചേരുംമൂടന് നൽകി ഉദ്ഘാടനം ചെയ്തു. ശാഖ പ്രസിഡന്റ് ഇ.കെ.അബൂബക്കർ അദ്ധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ ഷാജിത നൗഷാദ്, ശാഖ ട്രഷറർ സലിം പാലത്തിങ്കൽ, കെ.കെ.അബ്ദുൽ റഹ്‌മാൻ, റമീസ് എ ബഷീർ, മുഹമ്മദ് ഷെഫിൻ എന്നിവർ സംസാരിച്ചു.