പെരുമ്പാവൂർ: കരുണ ഫൗണ്ടേഷന് കീഴിലുള്ള ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് ടാലന്റ് ആൻഡ് എക്സലൻസിൽ മൂന്ന് വർഷത്തെ പരിശീലനം പൂർത്തിയാക്കുകയും എസ്.എസ്.എൽ.സി പരീക്ഷയിൽ ഉന്നതവിജയം നേടുകയും ചെയ്ത വിദ്യാർത്ഥികളെ അനുമോദിച്ചു. മുൻ ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ കെ.എം. ഷാജി ഉദ്ഘാടനം ചെയ്തു. എ.എ. അബ്ദുൽ ഖാദർ അദ്ധ്യക്ഷത വഹിച്ചു. ഡോ. കുഞ്ഞു മുഹമ്മദ് പുലവത്ത്, എ.എസ്.എ. റസാഖ്, കെ.എം. നസീർഹുസൈൻ, വി.എസ്. കുഞ്ഞുമുഹമ്മദ്, പി.യു. അബ്ദുൽ അസീസ് എന്നിവർ സംസാരിച്ചു. അഡ്വ. സി.കെ. സൈദ് മുഹമ്മദ് അലി, എ.എസ്. കുഞ്ഞുമുഹമ്മദ്, എൻ.എ. മൻസൂർ എന്നിവർ അവാർഡുകൾ വിതരണം ചെയ്തു. ഇരുപത് കുട്ടികളാണ് പരിശീലനം പൂർത്തിയാക്കിയത്.