പെരുമ്പാവൂർ: ലോക്ക് ഡൗൺ കാലത്ത് അശരണർക്ക് നിത്യവും അന്നം നൽകിയ സൂര്യകാന്തി ഫയർ വർക്‌സ്, സൂര്യകാന്തി പ്രസ് എന്നിവയുടെ ഉടമ എ.നിത്യാനന്ദൻ എന്ന നിത്യന് കേരള പ്രിന്റേഴ്സ് അസോസിയേഷന്റെ സ്‌നേഹോപഹാരം നൽകി. മേഖലാ പ്രസിഡന്റ് ബിജു അല്ലപ്ര,വൈസ് പ്രസിഡന്റ് പി.ബി. ദർശൻ,ജില്ലാ ജോ. സെക്രട്ടറി ബിനു വി. മാത്യു, ജില്ലാ കമ്മിറ്റി അംഗം സാനു പി.ചെല്ലപ്പൻ എന്നിവർ ചേർന്നാണ് ഉപഹാരം നൽകിയത്.