വൈപ്പിൻ: ക്ഷേത്രവളപ്പിൽ അതിക്രമിച്ച് കയറി കായ് ഫലമുള്ള തെങ്ങ് മുറിച്ച് മാറ്റിയതായി പരാതി. എസ്.എൻ.ഡി.പി യോഗം ചെറായി നോർത്ത് ശാഖ ഭരണത്തിലുള്ള ചെറായി വാരിശ്ശേരി മുത്തപ്പൻ ഭദ്രകാളി ക്ഷേത്രത്തിലാണ് സംഭവം. ക്ഷേത്രഭാരവാഹികളുടെ പരാതിയെ തുടർന്ന് മുനമ്പം പൊലീസ് സ്ഥലത്തെത്തി അന്വേഷണം നടത്തി.
സംഭവത്തിൽ എസ്.എൻ.ഡി.പി ശാഖ പ്രതിഷേധിച്ചു. പ്രതിഷേധ യോഗത്തിൽ ശാഖ പ്രസിഡന്റ് ബേബി നടേശൻ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി കെ.കെ. രത്‌നൻ, യോഗം ബോർഡ് മെമ്പർ കെ.പി. ഗോപാലകൃഷ്ണൻ, ദേവസ്വം സെക്രട്ടറി കെ.എസ് മുരളീധരൻ, ഷീല ഗോപി, കെ.ആർ. മോഹനൻ, കെ.എം. സാബു എന്നിവർ സംസാരിച്ചു.