വൈപ്പിൻ: വല്ലാർപാടം ഡി.പി വേൾഡിന് സമീപം പൊട്ടിപ്പൊളിഞ്ഞുകിടക്കുന്ന റോഡിൽ ദിവസംതോറും ഉണ്ടാകുന്ന വാഹന അപകടങ്ങൾ ഒഴിവാക്കുവാൻ അധികാരികൾ എത്രയും വേഗം ടാറിംഗ് നടത്തി പരിഹരിക്കണമെന്നും തടസം നിൽക്കുന്ന ഉദ്യോഗസ്ഥരുടെ അനാസ്ഥമൂലം റോഡിൽ ഉണ്ടാകുന്ന അപകട മരണങ്ങൾക്ക് ഇവർക്കെതിരെ കേസെടുക്കണമെന്നും ആവശ്യപ്പെട്ട് കേരള പ്രൈവറ്റ് ട്രാൻസ്‌പോർട്ട് ആൻഡ് ട്രെയ്‌ലർ ലോറി വർക്കേഴ്‌സ് യൂണിയൻ (ഐ.എൻ.ടി.യു.സി) നടത്തിയ പ്രതിഷേധധർണ ദേശീയ സെക്രട്ടറി അഡ്വ.കെ.പി. ഹരിദാസ് ഉദ്ഘാടനം ചെയ്തു.
ട്രെയിലർ യൂണിയൻ വർക്കിംഗ് പ്രസിഡന്റ് ഷാജി പുത്തലത്ത്, സേവാദൾ ജില്ലാ പ്രസിഡന്റ് രാജു കല്ലുമഠത്തിൽ, യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് അഡ്വ. വിവേക് ഹരിദാസ്, പി.എ. തോമസ്, രതീഷ് പുളിക്കൽ, ബെയ്‌സിൽ മുക്കത്ത്, സി.എ. മനോജ്, എം.എം. രാജീവ്, ടി.ഡി. പുഷ്പൻ , ജോസഫ് ചുള്ളിക്കൽ, സജിത്ത് അയ്യമ്പിള്ളി എന്നിവർ പ്രസംഗിച്ചു.