p-rajeev
വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന സഹായത്തിനായി എടയാർ സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നൽകിയ 50 സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം മന്ത്രി പി. രാജീവ് നിർവഹിന്നു

ആലുവ: രാജ്യത്തെ നിയമവ്യവസ്ഥ അനുസരിച്ചു മാത്രമേ ഏതൊരു വ്യവസായ സ്ഥാപനത്തിനും പ്രവർത്തിക്കാൻ കഴിയൂവെന്ന് മന്ത്രി പി. രാജീവ് പറഞ്ഞു. വിദ്യാർത്ഥികളുടെ ഓൺലൈൻ പഠന സഹായത്തിനായി എടയാർ സ്‌മോൾ സ്‌കെയിൽ ഇൻഡസ്ട്രീസ് അസോസിയേഷന്റെ നേതൃത്വത്തിൽ നൽകിയ 50 സ്മാർട്ട് ഫോണുകളുടെ വിതരണോദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. നിയമവിധേയമായി പ്രവർത്തിക്കാൻ കഴിയാത്തവിധം ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നുണ്ടെങ്കിൽ അത് പരിഹരിക്കും. വ്യവസായ സൗഹൃദമല്ലാത്ത ചട്ടങ്ങൾ ഉണ്ടെങ്കിൽ സർക്കാർ പരിശോധിക്കും. കെ.എസ്.ഐ.ഡി.സിയുടെ മുഖഛായമാറ്റുന്ന ആധുനീകരണമാണ് സർക്കാർ ആവിഷ്‌ക്കരിക്കുന്നതെന്നും മന്ത്രി പറഞ്ഞു. അസോസിയേഷൻ പ്രസിഡന്റ് ജോസൻ ജോസഫ് അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി തോമസ് വാടക്കൽ, ട്രഷറർ വി. നരേന്ദ്രൻ, വൈസ് പ്രസിഡന്റുമാരായ സലാം മനക്കാടൻ, ഷിബു ജോസഫ്, ജോയിന്റ് സെക്രട്ടറിമാരായ ഇ.ബി. ജോയ്, കെ. ശശിധരൻ, പഞ്ചായത്ത് അംഗങ്ങളായ കെ.എൻ. രാജീവ് തുടങ്ങിയവർ പങ്കെടുത്തു.