കുമ്പളങ്ങി: കെ.പി.സി.സിയുടെ ആഹ്വാന പ്രകാരം പള്ളുരുത്തി നോർത്ത് മണ്ഡലം പ്രസിഡന്റ് പി.പി. ജെയ്ക്കബ്ബിന്റെ അദ്ധ്യക്ഷതയിൽ പള്ളുരുത്തി മരുന്നുകട പെട്രോൾ പമ്പിൽ ഒപ്പ് ശേഖരണം നടത്തി. മണ്ഡലം വൈസ് പ്രസിഡന്റ് പി.ജി. ഗോപിനാഥൻ സ്വാഗതം പറഞ്ഞു. ഡി.സി.സി. ജനറൽ സെക്രട്ടറി ആർ. ത്യാഗരാജൻ ഉദ്ഘാടനം നിർവഹിച്ചു. കൊച്ചി നിയോജന മണ്ഡലം ചെയർമാൻ ജോൺ പഴേരി മുഖ്യപ്രഭാഷണം നടത്തി. കൗൺസിലർ ഷീബാ ഡുറോം, ബ്ലോക്ക് വൈസ് പ്രസിഡന്റുമാരയ വർഗീസ് ഫിലിപ്പ്, നെൻസൻ കൊച്ചേരി, മൽസ്യതൊഴിലാളി കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഡെൽഫിൻ, മണ്ഡലം സെക്രട്ടറിമാരായ ബാബുരാജ്, ഷാജി അരുൺകുമാർ, പീറ്റർ, ഇന്നസെന്റ്, ഡഗ്ലസ്, ടോസി പൂപ്പന, പി.ജെ. തോമസ്, കുഞ്ഞപ്പൻ, വിജയകുമാർ എന്നിവർ പങ്കെടുത്തു. മണ്ഡലം സെക്രട്ടറി ജോസി ചാണയിൽ നന്ദി പറഞ്ഞു.