വൈപ്പിൻ: കേരള പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി സംസ്ഥാന സെക്രട്ടറിയായിരിക്കെ മരണമടഞ്ഞ പി. ബി. ദയാനന്ദന്റെ കുടുംബത്തിന് സഹപ്രവർത്തകരായ എറണാകുളം ജില്ലാ പരമ്പരാഗത മത്സ്യത്തൊഴിലാളി സമിതി അംഗങ്ങൾ ഒരുലക്ഷം രൂപ കുടുംബ സഹായം നൽകി. ഞാറക്കൽ നായരമ്പലം മത്സ്യത്തൊഴിലാളി സഹകരണ സംഘം ഓഫീസ് ഹാളിൽ ചേർന്ന യോഗത്തിൽ സംഘം പ്രസിഡന്റ് എ.യു. ഫൽഗുനൻ, ഞാറക്കൽ നായരമ്പലം സംഘം പ്രസിഡന്റ് പി.യു. ജയകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നടത്തി. മത്സ്യത്തൊഴിലാളി സമിതി പ്രസിഡന്റ് ടി.ടി. അലോഷ്യസ്, സെക്രട്ടറി പി.വി. ജയൻ എന്നിവർ ചേർന്ന് കുടുംബസഹായ തുക കൈമാറി. ട്രഷറർ സുധീർ, കെ.കെ. പുഷ്‌കരൻ, ശിവൻ, ചന്ദ്രൻ എന്നിവർ പങ്കെടുത്തു.