തൃപ്പൂണിത്തുറ: മരട് നഗരസഭയിലെ ജൈവമാലിന്യ സംസ്കരണത്തിനായി തുമ്പൂർമുഴി മോഡൽ പ്ലാന്റ് യാഥാർത്ഥ്യമായി. മരട് മാങ്കായിൽ സ്കൂൾ അങ്കണത്തിൽ നിർമ്മാണം പൂർത്തീകരിച്ച ജൈവമാലിന്യ സംസ്കരണ യൂണിറ്റ് കെ.ബാബു എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജൈവമാലിന്യ സംസ്കരണത്തിന് തുമ്പൂർമുഴി മോഡൽ വിപുലമായ സജ്ജീകരണത്തോടെ നടപ്പാക്കിയ മരട് നഗരസഭ മാതൃകാപരമായ പ്രവർത്തനമാണ് കാഴ്ചവച്ചതെന്ന് എം.എൽ.എ പറഞ്ഞു. മരട് നഗരസഭാ ചെയർമാൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് ചെയർപേഴ്സൺ അഡ്വ. രശ്മി സനിൽ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാന്മാരായ ചന്ദ്രകലാധരൻ, പി.ഡി. രാജേഷ് , ബെൻഷാദ് , കൗൺസിലർമാരായ സി.പി.ഷാനവാസ്, അബ്ബാസ്സ് , ബേബി പോൾ, മോളി ഡെന്നി, ജയ ജോസഫ് എന്നിവർ പങ്കെടുത്തു.