aliyar90

ആലുവ: തുരുത്ത് മുണ്ടപ്പിള്ളി തോട്ടത്തിൽ കളരിക്കൽ ബംഗ്ലാവിൽ പരേതനായ അബ്ദുൾ റഹിമാൻ മകൻ പി.എ. അലിയാർ (90) നിര്യാതനായി. കോൺഗ്രസ് നേതാവും 16വർഷം ചെങ്ങമനാട് പഞ്ചായത്ത് മെമ്പറും ചെങ്ങമനാട് സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റുമായിരുന്നു. ഭാര്യ: ഹാജ്റ. മക്കൾ: പരേതനായ റഹീം, അബ്ദുൾ റഷീദ്, അബ്ദുൾ ഷുക്കൂർ (സൗദി), ജാസ്മിൻ. മരുമക്കൾ: സാജിത, സപ്ന (സൗദി), ഫസൽ അലി.