ചോറ്റാനിക്കര : പഞ്ചവാദ്യ,തിമില ആചാര്യൻ ചോറ്റാനിക്കര നാരായണ മാരാരുടെ ഇരുപത്തിയൊന്നാം അനുസ്മരണ സമ്മേളന ചടങ്ങ് അദ്ദേഹത്തിന്റെ സഹധർമ്മിണി അംബിക നാരായണ മാരാർ ഉദ്ഘാടനം ചെയ്തു. 21-ാമത് വാദ്യകലാരത്ന- സുവർണ്ണമുദ്ര പുരസ്കാരത്തിന് തൃച്ചാറ്റുകുളം നെന്മലോത്ത് കൃഷ്ണൻകുട്ടി മാരാർ അർഹനായി. ചോറ്റാനിക്കര ദേവസ്വം ബോർഡ് അസിസ്റ്റന്റ് കമ്മീഷണർ ബിജു ആർ. പിള്ള, ദേവസ്വം മാനേജർ യാഹുലദാസ് എന്നിവർ പുരസ്കാരം നൽകി. ചോറ്റാനിക്കര നാരായണ മാരാർ സ്മൃതി വേദി നാടിനു സമർപ്പിച്ചു. സത്യൻ നാരായണ മാരാർ, പള്ളിപ്പുറത്ത് നാരായണൻ നമ്പൂതിരി, വാർഡ്മെമ്പർ പ്രകാശൻ ശ്രീധരൻ, സേതു നാരായണ മാരാർ തുടങ്ങിയവർ പ്രസംഗിച്ചു.