road
കടമക്കുടി ആറാംവാർഡിലെ കോരമ്പാടം റോഡ് കെ.എൻ. ഉണ്ണികൃഷ്ണൻ എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: മുഖ്യമന്ത്രിയുടെ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ ടൈൽ വിരിച്ച് നവീകരിച്ച കടമക്കുടി ആറാം വാർഡിലെ കോരമ്പാടം റോഡ് കെ.എൻ.ഉണ്ണിക്കൃഷ്ണൻ എം.എൽ.എ ഗതാഗതത്തിനു തുറന്നു നൽകി. 470 മീറ്റർ നീളത്തിലും നാലുമീറ്റർ വീതിയിലും നിർമ്മിച്ച റോഡിനു ഇരുപത്തഞ്ച് ലക്ഷം രൂപയാണ് നിർമ്മാണ ചെലവ്.

കടമക്കുടി ശ്മശാന വികസനത്തിന് എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽ നിന്ന് 25 ലക്ഷം രൂപ അനുവദിക്കും.

കടമക്കുടി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മേരി വിൻസന്റ്, വൈസ് പ്രസിഡന്റ് വിപിൻ രാജ്, വാർഡ് അംഗം ജെയ്നി സെബാസ്റ്റ്യൻ എന്നിവർ സംസാച്ചു.