അങ്കമാലി: ചിത്രകാരനും നാടകനടനുമായ അങ്കമാലി അങ്ങാടിക്കടവ് ന്യൂറോഡിൽ രാജൻ പാറപ്പുറം (പാറയിൽ നൈനാൻ തോമസ് 69) നിര്യാതനായി. കെ.എസ് ആർ.ടി.സി റിട്ട. ചാർജുമാനാണ്. ദീർഘനാൾ ചങ്ങനാശേരി ഗീഥ നാടകട്രൂപ്പിലെ നടനായിരുന്നു. സംസ്കാരം നാളെ 11.30ന് ചെങ്ങന്നൂർ സെന്റ് തോമസ് ഓർത്തഡോക്സ് വലിയപള്ളി സെമിത്തേരിയിൽ. ഭാര്യ: പരേതയായ കുഞ്ഞുഞ്ഞമ്മ. മക്കൾ: റെഞ്ചി തോമസ്, റോണി തോമസ് (ലിവ ഫാഷൻസ് അങ്കമാലി). മരുമക്കൾ: ബിൻസി, ലീവ.