മൂവാറ്റുപുഴ: വാഹനമിടിച്ചു വഴിയിൽ കിടന്ന കുടുംബത്തിന് കൈതാങ്ങായി ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്. ഇന്നലെ വൈകിട്ട് 6 മണിയോടെ കൊച്ചി മധുര ദേശീയപാതയിൽ കരവട്ടെ വാളകത്താണ് അപകടം നടന്നത്. വാളകം തച്ചേത്തിൽ ജോബിന്റെ ഭാര്യ ലിജിയും മക്കളുമാണ് അപകടത്തിൽ പെട്ടത്.
തയ്യൽ കടയിൽ പോയി വരവേ ട്യൂഷൻ കഴിഞ്ഞു വന്ന മക്കളുമൊത്ത് ഇരുചക്രവാഹനത്തിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ മറ്റൊരുവാഹനം ഇടിച്ചാണ് അപകടം ഉണ്ടായത്. അപകടത്തിൽപ്പെട്ടവരെ അതുവഴി വന്ന ജില്ലാപഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് തന്റെ ഔദ്യോഗിക വാഹനത്തിൽ കോലഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. തുടർന്ന ലിജിക്ക് ചികിത്സ ഏർപ്പെടുത്തിയ ശേഷമാണ് പ്രസിഡന്റ് മടങ്ങിയത്.