തൃക്കാക്കര: സാമൂഹ്യ നീതിക്ക് വേണ്ടിയുള്ള പോരാട്ടത്തിൽ മുന്നോട്ട് വരുന്ന പിന്നാക്ക വിഭാഗങ്ങളെ അടിച്ചമർത്താനുള്ള സർക്കാർ നീക്കം അവസാനിപ്പിക്കണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി ഇ.ജി മനോജ് പറഞ്ഞു. ഹിന്ദു ഐക്യവേദി കണയന്നൂർ താലൂക്കിന്റെ ആഭിമുഖ്യത്തിൽ കാക്കനാട് കളക്ട്രേറ്റിനു മുന്നിൽ നടത്തിയ ധർണയിൽ മുഖ്യപ്രഭാക്ഷണം നടത്തുകയായിരുന്നു അദ്ദേഹം. വാളയാർ മുതൽ വണ്ടിപ്പെരിയാർവരെ കൂട്ടമാനഭംഗത്തിനിരയായ പിഞ്ചുകുഞ്ഞുങ്ങൾ പട്ടികജാതിക്കാരായത് കൊണ്ടാണോ പ്രതികളെ രക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതെന്ന് ആശംസാപ്രസംഗത്തിൽ സംസ്ഥാന ഉപാദ്ധ്യക്ഷൻ ക്യാപ്ടൻ സന്ദർജി സർക്കാരിനോട് ആരാഞ്ഞു. കെ.എസ്.എസ് സംസ്ഥാന രക്ഷാധികാരി വെണ്ണിക്കുളം മാധവൻ ധർണ ഉദ്ഘാടനം ചെയ്തു. കണയന്നൂർ താലൂക്ക് ഉപാദ്ധ്യക്ഷൻ സതീഷ് കാക്കനാട് അദ്ധ്യക്ഷത വഹിച്ചു. അഡ്വ - കിഷോർകുമാർ, ജില്ലാ ഉപാദ്ധ്യക്ഷൻ പി.കെ.സുരേഷ്, താലൂക്ക് വർക്കിംഗ് പ്രസിഡന്റ് വെണ്ണല അനിൽകുമാർ, താലൂക്ക് ജനറൽ സെക്രട്ടറി എന്നിവർ സംസാരിച്ചു. തൃക്കാക്കര മുൻസിപ്പൽ സംഘടനാ സെക്രട്ടറി തുതിയൂർ സി.കുമാർ നന്ദി പറഞ്ഞു.