വൈപ്പിൻ: നായരമ്പലം പുത്തൻകടപ്പുറത്ത് പള്ളിക്ക് വടക്കായി സ്ത്രീയുടെ മൃതദേഹം കരക്കടിഞ്ഞു. ഒരാഴ്ചയിലേറെ പഴക്കമുള്ളതായി സംശയിക്കുന്നു. കടൽഭിത്തിക്കിടയിലായി ഇന്നലെ രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. 40 വയസോളം തോന്നിക്കും. മുഖവും കൈകളും തിരിച്ചറിയാനാവാത്തവിധം അഴുത്തുതുടങ്ങിയ മൃതദേഹത്തിൽ വസ്ത്രങ്ങൾ ഇല്ലായിരുന്നു. ഞാറക്കൽ സി.ഐ രാജൻ കെ. അരമനയുടെ നേതൃത്വത്തിൽ പൊലീസെത്തി മൃതദേഹം കളമശേരി മെഡിക്കൽ കോളേജിലേക്ക് മാറ്റി.