തോപ്പുംപടി: മട്ടാഞ്ചേരി കാൻസർ സൊസൈറ്റി ഭാരവാഹികളായി ഷംസു യാക്കൂബ് (പ്രസിഡന്റ്) എച്ച്.ഇ.അഹമ്മദ് താഹിർ (വൈസ് പ്രസിഡന്റ്) പി.എസ്. ഷഹീർ അലി (സെക്രട്ടറി) യു.എച്ച്. യൂസഫ് (ജോയിന്റ് സെക്രട്ടറി) അഡ്വ. പി.എസ്.മുഹമ്മദ് നസീർ (ട്രഷറർ) എന്നിവരെ തിരഞ്ഞെടുത്തു. പശ്ചിമകൊച്ചിയിലെ അർഹരായ കാൻസർ രോഗികൾക്ക് ചികിത്സാ സഹായത്തിന് അപേക്ഷിക്കാം. രോഗിയുടെ ഫോട്ടോ, ഡോക്ടറുടെ റിപ്പോർട്ടിന്റെ കോപ്പി , ഫോൺനമ്പർ എന്നിവ സഹിതം അപേക്ഷിക്കണം. വിലാസം: സെക്രട്ടറി, മട്ടാഞ്ചേരി കാൻസർ സൊസൈറ്റി, സി.സി നമ്പർ 14/1848 എ.പി. ജോസഫ് റോഡ്, ചുള്ളിക്കൽ, കൊച്ചിൻ 5. ഫോൺ: 9846970322.