pr

തിരുവനന്തപുര: ഗൾഫ് രാജ്യങ്ങളിലേക്ക് പോകേണ്ടവർ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് വിദേശകാര്യ സെക്രട്ടറി ഹർഷ് വർദ്ധൻ ശൃംഖ്‌ളയ്ക്ക് കേരളം കത്തയച്ചു. കൊവിഡ് പശ്ചാത്തലത്തിൽ ഖത്തറും ബഹ്‌റൈനും ഒഴികെയുള്ള ജി.സി.സി രാജ്യങ്ങൾ ഇന്ത്യക്കാർക്ക് പ്രവേശനം നിഷേധിച്ചിരിക്കയാണ്. അതിനാൽ നേപ്പാൾ, ശ്രീലങ്ക പോലുള്ള രാജ്യങ്ങൾ വഴിയാണ് ബഹ്‌റൈനിലും ഖത്തറിലും വലിയ തോതിൽ കേരളീയർ എത്തുന്നത്. തുടർന്ന് സൗദി അറേബ്യയിൽ പോകണമെങ്കിൽ രണ്ടാഴ്ച ക്വാറന്റൈനിൽ കഴിയേണ്ട അവസ്ഥയുമുണ്ട്. കൊവാക്‌സിൻ രണ്ടു ഡോസ് ലഭിച്ചവർക്ക് തിരിച്ചുവരാനുള്ള അനുമതി ജി.സി.സി രാജ്യങ്ങൾ നൽകുന്നില്ലെന്നതാണ് മറ്റൊരു പ്രശ്‌നം. ഈ പ്രശ്‌നങ്ങൾക്ക് ഉടൻ പരിഹാരം വേണമെന്ന് ചീഫ് സെക്രട്ടറി ഡോ.വി.പി.ജോയി കത്തിൽ ആവശ്യപ്പെട്ടു.