pc
എൻ.സി.പി ന്യൂനപക്ഷവിഭാഗത്തിന്റെ സംസ്ഥാന നിർവാഹക സമിതിയോഗം എറണാകുളത്ത് പാർട്ടി​ സംസ്ഥാന പ്രസി​ഡന്റ് പി​.സി​.ചാക്കോ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി​: ന്യൂനപക്ഷ പിന്നാക്ക വിഭാഗങ്ങളുടെ അവകാശസംരക്ഷണം സർക്കാരിന്റെ കടമയാണെന്ന് എൻ.സി.പി സംസ്ഥാന പ്രസിഡന്റ് പി.സി ചാക്കോ പറഞ്ഞു. എൻ.സി.പി ന്യൂനപക്ഷവിഭാഗത്തിന്റെ സംസ്ഥാന നിർവാഹക സമിതിയോഗം എറണാകുളത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാന ചെയർമാൻ കെ.എ ജബ്ബാർ അദ്ധ്യക്ഷനായിരുന്നു. ദേശീയ ജനറൽ സെക്രട്ടറി എൻ.എ മുഹമ്മദ്കുട്ടി മുഖ്യപ്രഭാഷണം നടത്തി. വി.ജി രവീന്ദ്രൻ, ഹംസ പാലൂർ, ബാബുതോമസ് കാണിച്ചായ്, ഷൗക്കത്തലി, കൊളപ്പാട് ലീന, മുഹമ്മദലി, വിശ്വൻ,മോഹൻദാസ്, ഇ.എ നാസർ, പി.മൊയ്ദീൻകുട്ടി, എസ്.എ ബഷീർ എന്നിവർ സംസാരിച്ചു.