കൊച്ചി: പ്രമുഖ ജർമ്മൻ ആഡംബര വാഹന നിർമ്മാതാക്കളായ ഔഡിയുടെ ഇലക്ട്രിക് എസ്.യു.വികളായ ഇ-ട്രോൺ, ഇ-ട്രോൺ സ്പോർട്ബാക്ക് എന്നിവയുടെ ബുക്കിംഗ് തുടങ്ങി. അഞ്ചുലക്ഷം രൂപ നൽകി ഔഡിയുടെ വെബ്സൈറ്റിലോ ഡീലർഷിപ്പിലോ ബുക്ക് ചെയ്യാം. 408 എച്ച്.പി കരുത്തും 664 എൻ.എം. ടോർക്കുമുള്ളതാണ് പൂർണമായും വൈദ്യുതിയിൽ പ്രവർത്തിക്കുന്ന ഈ കാറുകളിലെ ഡ്യുവൽ-മോട്ടോറുകൾ. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗം നേടാൻ 5.7 സെക്കൻഡ് മതി. ഇ-ട്രോണിന് സ്ട്രെയിറ്റ് റൂഫും സ്പോർട്ബാക്കിന് സ്ളോപ്പിംഗ് റൂഫുമാണുള്ളത്.