അരീക്കോട്: ചാലിയാറിൽ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം മൂന്നാം ദിവസം തെരച്ചിലിനിടെ കണ്ടെത്തി. ചാലിയാർ പുഴയിൽ കൂട്ടുകാരോടൊപ്പം കുളിക്കുന്നതിനിടെയാണ് മൂന്നാം തൊടി എക്കാട്ട് നവീൻകുമാറിന്റ മകൻ ജിഷ്ണു (22) ഒഴുക്കിൽപ്പെട്ടത്. 3.5 കിലോമീറ്റർ താഴെ നിന്നാണ് ഇന്നലെ ഉച്ചയ്ക്ക് 12ഓടെ അറപ്പുഴ പാലത്തിനടുത്ത് ഫറോഖ് കോളേജ് മണ്ണെടി കടവിലാണ് മൃതദേഹം കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് അഞ്ചോടെയായിരുന്നു സംഭവം. കൂട്ടുകാർ രക്ഷിക്കാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. നാട്ടുകാർ നടത്തിയ തെരച്ചിലിലും കണ്ടെത്താനായില്ല. മൃതദേഹം കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി.