കൊച്ചി: ഗൃഹാതുരത്വം ഉണർത്തുന്ന ചേതക് സ്‌കൂട്ടറിന് ഇലക്‌ട്രിക് പരിവേഷം നൽകി ബജാജ് ഓട്ടോ ഒരുക്കിയ മോഡലിന്റെ ബുക്കിംഗ് നാഗ്‌പൂരിൽ ആരംഭിച്ചു. www.chetak.com വെബ്‌സൈറ്റിൽ 2,000 രൂപയടച്ച് ബുക്ക് ചെയ്യാം. പൂനെയിലും ബംഗളൂരുവിലും നടത്തിയ ബുക്കിംഗിൽ, വില്പനയ്ക്കുവച്ച ചേതക് യൂണിറ്റുകളെല്ലാം 48 മണിക്കൂറിനകം വിറ്റഴിഞ്ഞിരുന്നു. നാഗ്‌പൂരിലും സമാന പ്രതികരണമാണ് ബജാജ് പ്രതീക്ഷിക്കുന്നത്. പ്രീമിയം, അർബേൻ എന്നീ വേരിയന്റുകളാണ് ഇലക്‌ട്രിക് ചേതക്കിനുള്ളത്. 1.42 ലക്ഷം രൂപയാണ് നാഗ്‌പൂർ എക്‌സ്‌ഷോറൂം വില.