തിരുവനന്തപുരം: പൊതുമേഖലാബാങ്കുകളുടെ സ്വകാര്യവത്കണം മുൻഗണനാമേഖലയിലെ വായ്പാലഭ്യത കുറയ്ക്കുമെന്നും കാർഷിക-ചെറുകിടവ്യവസായ മേഖലകളിൽ പ്രത്യാഘാതമുണ്ടാക്കുമെന്നും സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ പറഞ്ഞു. ആൾ ഇൻഡ്യാബാങ്ക് പെൻഷണേഴ്സ് ആൻഡ് റിട്ടയറീസ് കോൺഫെഡറേഷൻ രാജ്ഭവനുമുന്നിൽ നടത്തിയ ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാപ്രസിഡന്റ് എം. ഗോപകുമാർ, ഐ.എൻ.ടി.യു.സി. ജില്ലാസെക്രട്ടറി വി.ആർ. പ്രതാപൻ, എ.കെ.ബി.ആർ.എഫ് സംസ്ഥാന പ്രസിഡന്റ് പി.വി.ജോസ്, എ.ഐ.ബി.ഒ.സി സംസ്ഥാന പ്രസിഡന്റ് ജി.ആർ.ജയകൃഷ്ണൻ, എൻ.സി.ബി.ഇ സംസ്ഥാന സെക്രട്ടറി അഖിൽ, എ.ഐ.ബി.ഒ.സി മുൻ സീനിയർ വൈസ് പ്രസിഡന്റ് എബ്രഹാം ഷാജി ജോൺ, സംഘടനാ വൈസ് പ്രസിഡന്റുമാരായ എൻ.രാജ് കുമാർ, ആർ. ചന്ദ്രസേനൻ, പി.ബി. തോമസ്, കെ. വിജയകുമാർ, ജില്ലാ സെക്രട്ടറി ആർ. ഗിരീഷ് കുമാർ എന്നിവർ സംസാരിച്ചു.