തിരുവനന്തപുരം: അവശ്യ സർവീസായി സർക്കാർ പ്രഖ്യാപിച്ച ഹോർട്ടികോർപ്പിലെ ജീവനക്കാർക്ക് കൃത്യമായി ശമ്പളം നൽകണമെന്ന് കേരള സംസ്ഥാന ഹോർട്ടികോർപ്പ് എംപ്ളോയീസ് കോൺഗ്രസ് (ഐ.എൻ.ടി.യു.സി) പ്രസിഡന്റ് കെ.എസ്. അനിൽ ആവശ്യപ്പെട്ടു. കഴിഞ്ഞ ഏതാനും മാസങ്ങളായി ശമ്പളം കൃത്യമായി നൽകുന്നില്ല കൂടാതെ ഈ മാസത്തെ ശമ്പളവും ഇതുവരെ നൽകിയിട്ടില്ല. ഇക്കാര്യത്തിൽ കൃഷി മന്ത്രി അടിയന്തരമായി ഇടപെട്ട് ജീവനക്കാർക്ക് ശമ്പളം നൽകാനുള്ള നടപടികൾ സ്വീകരണിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കഴിഞ്ഞ ഗവൺമെന്റിന്റെ കാലാവധി അവസാനിക്കാറായപ്പോൾ ബന്ധുക്കളടക്കം 200ൽ പരം ആളുകളെ മാനദണ്ഡങ്ങൾ പാലിക്കാതെ വിവിധ ഡി.പി.സികളിൽ തിരുകി കയറ്റിയതാണ് ഇന്നത്തെ ഈ പ്രതിസന്ധിക്ക് കാരണമെന്ന് കെ.എസ്. അനിൽ ആരോപിച്ചു.