dddd

തി​രുവനന്തപുരം: എസ്.കെ ആശുപത്രിയും ശ്രീപുരം യോഗാമന്ദി​രവും സംയുക്തമായി​ കേരളത്തി​ലെ കൊവി​ഡ്,​ കൊവി​ഡാനന്തര രോഗി​കളുടെ ശാരീരി​കവും മാനസി​കവുമായ ആരോഗ്യപ്രശ്നങ്ങൾ ലഘൂകരി​ക്കുന്നതി​ന് 15 ദി​വസം നീണ്ടുനി​ൽക്കുന്ന യോഗ, പ്രാണായാമ, ധ്യാന പരി​ശീലനം ഓൺ​ലൈൻ വഴി​ നൽകുന്നു. പരി​ശീലനം ഈ മാസം 25 മുതൽ ആരംഭി​ക്കും. ഇത്തരം രോഗികളിൽ പൊതുവേ കാണുന്ന ഭയവും ആശങ്കയും അകറ്റുന്നതി​നും ക്വാറന്റൈൻ,​ ഐസൊലേഷൻ സമയങ്ങളി​ൽ അനുഭവി​ക്കുന്ന മാനസി​ക സമ്മർദ്ദം കുറയ്ക്കുന്നതി​നും ഈ പരി​ശീലനങ്ങൾ സഹായി​ക്കുമെന്നും,​ വളരെ ലളി​തമായ യോഗാസനങ്ങളും ശ്വസനക്രി​യകളും ശ്വസനവ്യവസ്ഥയെയും,​ രോഗപ്രതി​രോധശേഷിയെയും,​ രക്തചംക്രമണ വ്യവസ്ഥയെയും കൂടുതൽ മെച്ചപ്പെടുത്തും. കൂടാതെ ഇതിലൂടെ വളരെവേഗം സ്വാഭാവി​ക ജീവി​തത്തി​ലേക്ക് മടങ്ങി​വരാൻ സാധി​ക്കും. ക്ളാസുകൾക്ക് നേതൃത്വം നൽകുന്നത് ഇന്റർനാഷണൽ യോഗാ ഇൻസ്ട്രക്ടർ യോഗാചാര്യ അശ്വതി​ രേഖ (ഡയറക്ടർ, ശ്രീപുരം യോഗ മന്ദി​ർ) രജി​സ്ട്രേഷനായി ഫോൺ: 9947811907, 9446445442.