ddd

തിരുവനന്തപുരം: കേപ്പ് കേരളയുടെ ആഭി​മുഖ്യത്തി​ൽ മുട്ടത്തറയി​ൽ പ്രവർത്തി​ക്കുന്ന ഗവൺ​മെന്റ് സഹകരണ എൻജി​നിയറിംഗ് കോളേജി​ൽ കെ.ഇ.എ.എം 2021 പരീക്ഷ എഴുതുന്നവർക്കായി 24ന് സംസ്ഥാനതലത്തി​ൽ സൗജന്യ ഓൺ​ലൈൻ മോക്ക് ടെസ്റ്റ് നടത്തുന്നു. പരീക്ഷയി​ൽ പങ്കെടുക്കാൻ ആഗ്രഹി​ക്കുന്ന വി​ദ്യാർത്ഥി​കൾ www.tinyurl.com/cape-mock-regn എന്ന ലി​ങ്ക് ഉപയോഗി​ച്ച് രജി​സ്റ്റർ ചെയ്യേണ്ടതാണ്. രജിസ്ട്രേഷൻ ഫീസ്, പരീക്ഷാഫീസ് എന്നി​വ ഉണ്ടായി​രി​ക്കുന്നതല്ല. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9072414039 / 9496814485.