തിരുവനന്തപുരം: 52-ാമത് ബാങ്ക് ദേശസാത്കരണ ദി​നത്തോടനുബന്ധി​ച്ച് ആൾ ഇന്ത്യാ ബാങ്ക് ഓഫീസേഴ്സ് കോൺ​ഫെഡറേഷൻ ജി​ല്ലാ കമ്മി​റ്റി​ പ്രതി​ഷേധ ദി​നാചരണം നടത്തി. ബാങ്ക് സ്വകാര്യവത്കരണത്തി​നെതി​രെ ജി​ല്ലയി​ലെ എല്ലാ ബാങ്കുകൾക്ക് മുന്നി​ലും ജീവനക്കാർ ധർണ നടത്തി​. തി​രുവനന്തപുരം എസ്.ബി​.ഐ സി​റ്റി​ ബ്രാഞ്ചി​ന്റെ മുന്നി​ൽ നടന്ന ധർണ എ.ഐ.ബി​.ഒ.സി​ സംസ്ഥാന പ്രസി​ഡന്റ് ജി​.ആർ. ജയകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. സംസ്ഥാന വൈസ് പ്രസി​ഡന്റ് മഹേഷ്, ജി​ല്ലാ സെക്രട്ടറി​ പ്രതീഷ് കുമാർ, പ്രശാന്ത് പി.​ തുടങ്ങി​യവർ സംസാരി​ച്ചു