തിരുവനന്തപുരം: ലോർഡ്സ് ആശുപത്രിയും ആറ്റിങ്ങൽ ഡോ. നിരഞ്ജൻസ് ബോൺ ആൻഡ് ജോയിന്റ് ക്ളിനിക്കും സംയുക്തമായി മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയാക്യാമ്പ് നടത്തുന്നു. 23ന് ആറ്റിങ്ങൽ ഡോ. നിരഞ്ജൻസ് ബോൺ ആൻഡ് ജോയിന്റ് ക്ളിനിക്കിൽ നടത്തുന്ന ക്യാമ്പിൽ ഡോക്ടേഴ്സ് കൺസൾട്ടേഷൻ, രജിസ്ട്രേഷൻ, എക്സ് റേ എന്നിവ സൗജന്യമാണ്. കൂടാതെ സാമ്പത്തിക ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക് ഉഷ ആൻഡ് ഹരിദാസ് ചാരിറ്റബിൾ ട്രസ്റ്റിന്റെ സഹായത്തോടെ കുറഞ്ഞ നിരക്കിൽ ശസ്ത്രക്രിയ ചെയ്യാൻ അവസരവും ഉണ്ടാകും. മുൻകൂർ ബുക്കിംഗിനായി വിളിക്കേണ്ട നമ്പർ: 9037410826.