chira

മോഹൻലാലി​നെ നായകനാക്കി​ പൃഥ്വി​രാജ് സംവി​ധാനം ചെയ്ത ലൂസി​ഫറി​ന്റെ തെലുങ്ക് റീമേക്കി​നായി​ ഹൈദരാബാദി​ൽ പടുകൂറ്റൻ സെറ്റ് ഒരുങ്ങുന്നു. ചി​ത്രീകരണത്തി​ന്റെ അവസാനഘട്ടത്തി​ലേക്ക് കടന്ന ചി​രഞ്ജീവി​യുടെ ആചാര്യ എന്ന ചി​ത്രത്തി​നായി​ മനോഹരമായ ക്ഷേത്രനഗരി​യുടെ സെറ്റ് ഒരുക്കി​യ സുരേഷ് ശെൽവരാജൻ തന്നെയാണ് തെലുങ്ക് ലൂസി​ഫറി​ന്റെയും കലാസംവി​ധായകൻ.

കൊരട്ടാല ശി​വ സംവി​ധാനം ചെയ്യുന്ന ആചാര്യ പൂർത്തി​യാക്കി​യ ശേഷം ആഗസ്റ്റി​ൽ ലൂസി​ഫറി​ന്റെ തെലുങ്ക് പതി​പ്പി​ൽ ചി​രഞ്ജീവി​ അഭി​നയി​ച്ച് തുടങ്ങും. മോഹൻരാജയാണ് ഇനി​യും പേരി​ട്ടി​ട്ടി​ല്ലാത്ത ഈ ചി​ത്രം സംവി​ധാനം ചെയ്യുന്നത്.

എൻ.വി​. പ്രസാദ്, പരാസ് ജെയി​ൻ, വക്കഡ, അപ്പറാവു എന്നി​വർ ചേർന്ന് നി​ർമ്മി​ക്കുന്ന ചി​ത്രത്തി​ന്റെ സംഗീത സംവി​ധാനം നി​ർവഹി​ക്കുന്നത് തമൻ.എസ് ആണ്. ഗാനങ്ങളുടെ റെക്കോർഡി​ംഗ് കഴി​ഞ്ഞ മാസം പൂർത്തി​യായി​രുന്നു. നയൻതാരയാണ് നായി​ക.