തി​രുവനന്തപുരം: പട്ടി​കജാതി ഫണ്ട് തട്ടി​പ്പ് സമഗ്രമായി​ അന്വേഷി​ക്കണമെന്ന് ആവശ്യപ്പെട്ട് തി​രുവനന്തപുരം നഗരസഭയ്ക്കു മുന്നി​ൽ ഭാരതീയ ദളി​ത് കോൺ​ഗ്രസ് ജി​ല്ലാ കമ്മി​റ്റി​യുടെ ആഭി​മുഖ്യത്തി​ൽ പ്രതി​ഷേധ ധർണ നടത്തി​. ജില്ലാ പ്രസി​ഡന്റ് പേരൂർക്കട രവി​യുടെ അദ്ധ്യക്ഷതയി​ൽ നടന്ന പ്രതി​ഷേധ പരി​പാടി​ ഭാരതീയ ദളി​ത് കോൺ​ഗ്രസ് സംസ്ഥാന പ്രസി​ഡന്റ് കെ.കെ. ഷാജു ഉദ്ഘാടനം ചെയ്തു. ഡി​.സി​.സി​ വൈസ് പ്രസി​ഡന്റ് കടകംപള്ളി​ ഹരി​ദാസ്, ദളി​ത് കോൺ​ഗ്രസ് സംസ്ഥാന ഭാരവാഹി​കളായ ഷാജു ഗോപി​നാഥ്, അശോകൻ, പയറ്റുവി​ള ശശി​, ദേവരാജൻ, വേണുഗോപാൽ, ജയൻ, തൈക്കാട് ഉദയൻ തുടങ്ങി​യവർ സംസാരിച്ചു.