അശ്വതി: ഉന്നതതല വ്യക്തികളുമായി യാദൃശ്ചികമായി പരിചയപ്പെടും. ലഹരി പദാർത്ഥങ്ങളോട് വിരക്തി, സത്സംഗം. അത്യാവശ്യങ്ങൾക്കു മാത്രമേ യാത്ര ചെയ്യാവൂ.
ഭരണി: ഭാരിച്ച ഉത്തരവാദിത്തങ്ങൾ ഏൽക്കേണ്ടി വരും. ആരോഗ്യം മെച്ചപ്പെടുത്താവുന്ന യോഗ പരിശീലിക്കും. നിയമം കൈകാര്യം ചെയ്യുന്നവർക്ക് അനുകൂലമായ സമയം.
കാർത്തിക: കാണാതെ പോയ സാമഗ്രികൾ തിരികെ ലഭിക്കും. തൊഴിൽരഹിതർക്ക് ജോലി ലഭിക്കും. വിവാഹമോചിതർക്ക് പുനർവിവാഹത്തിനുള്ള സാദ്ധ്യത.
രോഹിണി: രോഗത്തെക്കുറിച്ചുള്ള ഭയാശങ്കകൾ കൂടി വരുന്നത് ഒഴിവാക്കണം. സഹോദരസ്ഥാനീയരുമായി പിണങ്ങേണ്ടി വരും. എഴുത്തുകുത്തുകൾ മൂലം ഗുണാനുഭവങ്ങൾ ഉണ്ടാകും.
മകയിരം: മറവി മൂലം പ്രയാസങ്ങളുണ്ടാകും. പ്രശസ്തി കൈവരിക്കും. അന്ധവിശ്വാസങ്ങൾക്കടിമപ്പെടും. പുതിയ കൂട്ടുകെട്ടുകൾ ഗുണാനുഭവമുണ്ടാക്കും.
തിരുവാതിര: തിരക്കു പിടിച്ചുള്ള വിവാഹതീരുമാനം ആശങ്കയുണ്ടാക്കും. നവീന സ്വർണാഭരണ ലബ്ധിയുണ്ടാകും. സ്വത്തുക്കൾ വിൽക്കും. കുടുംബത്തിൽ അസ്വസ്ഥതയുണ്ടാകും.
പുണർതം: മംഗളകർമ്മങ്ങളിൽ പങ്കെടുക്കും. സന്താനങ്ങളുടെ ജോലിക്കാര്യങ്ങൾക്കായി ഭഗീരഥ പ്രയത്നം നടത്തും. കുടുംബകാര്യങ്ങളിൽ കാര്യമായ ശ്രദ്ധ ചെലുത്തും.
പൂയം: ഗൃഹപ്രവേശത്തിനുള്ള സമയം. സഹപ്രവർത്തകരുമായി ആലോചിച്ചും ചർച്ച ചെയ്തും പുതിയ സംരംഭങ്ങൾക്ക് തുടക്കം കുറിക്കും. പിണങ്ങിയവർ സുഹൃത്തുക്കളായി വീണ്ടുമെത്തും.
ആയില്യം: ആനന്ദപ്രദായകമായ കുടുംബജീവിതം നയിക്കും. കൃഷിനാശം ഉണ്ടാകും. എല്ലാ കാര്യങ്ങളിലും മുൻപന്തിയിൽ അവരോധിക്കപ്പെടും.
മകം: മനഃസാക്ഷിക്ക് വിപരീതമായി പ്രവർത്തിക്കേണ്ടിവരും. വ്യവസായ, വാണിജ്യ മേഖലയിൽ പുരോഗതി കൈവരിക്കുവാൻ പരിശ്രമം നടത്തും. ദിനചര്യയിൽ കാര്യമായ വ്യതിയാനം സംഭവിക്കും.
പൂരം: രേഖകളിൽ ഒപ്പിടുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതാണ്. മേലധികാരിയിൽ നിന്ന് പ്രതീക്ഷിച്ച സഹായം ലഭിക്കുകയില്ല. ആരോഗ്യകാര്യത്തിൽ ശ്രദ്ധിക്കണം.
ഉത്രം : ഉദ്യോഗത്തിൽ സ്ഥാനക്കയറ്റം ലഭിക്കും. കുടുംബത്തിൽ ചില മംഗളകർമ്മങ്ങൾ നടക്കാനുള്ള സാഹചര്യം വന്നു ചേരും. സാമ്പത്തികോന്നതി അനുഭവപ്പെടും.
അത്തം: പുതിയ പദ്ധതി മനസിൽ വിഭാവനം ചെയ്യുകയും അതിനായി ആത്മാർത്ഥമായി പ്രവർത്തിക്കുകയും ചെയ്യും. കലാസാഹിത്യ പ്രവർത്തനം മൂലം വരുമാനം വർദ്ധിക്കും.
ചിത്തിര : കുടുംബ സമേതം പുണ്യ ദേവാലയങ്ങൾ സന്ദർശിക്കുകയും വഴിപാടുകൾ യഥാശക്തി ചെയ്യുകയും ചെയ്യും. ഭോജന സൗഖ്യം അനുഭവപ്പെടും. നേത്രരോഗം, ത്വക്രോഗം എന്നിവയ്ക്ക് വിധേയമായേക്കാം.
ചോതി: രോഗഭയം, അഗ്നിഭയം, ജലഭയം എന്നിവയ്ക്ക് സാദ്ധ്യതയുണ്ട്. കുടുംബവുമൊന്നിച്ചുള്ള യാത്രകൾ നീട്ടും. ചീത്തകൂട്ടുകെട്ടുകൾ ഒഴിവാക്കും. ഗൃഹം പുതുക്കി പണിയുകയും ചെയ്യും.
വിശാഖം: വിരുന്ന് സൽക്കാരങ്ങളിൽ പങ്കെടുക്കും. ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം ലഭിക്കും. വിദഗ്ദ്ധചികിത്സകൾ നടത്തും. വഴിപാടുകൾ അർപ്പിക്കാനുമുള്ള സമയം.
അനിഴം: അയൽക്കാരിൽ നിന്നും അസൂയക്കാരിൽ നിന്നും ശല്യമുണ്ടാകും. ബന്ധുജനങ്ങളിൽ നിന്നുള്ള സഹായം നിമിത്തം സാമ്പത്തികനില മെച്ചപ്പെടുത്തും.
തൃക്കേട്ട: തൃപ്തികരമായ പെരുമാറ്റം മൂലം മേലധികാരികളുടെ ഇഷ്ടം നേടാൻ കഴിയും. സന്താനങ്ങളുടെ ഉന്നതിക്ക് വേണ്ടി അശ്രാന്ത പരിശ്രമം നടത്തും. തൊഴിൽരഹിതർക്ക് ചെറിയ ജോലി ലഭിക്കും.
മൂലം: പുതിയ കൂട്ടുകെട്ടുമൂലം ഗുണാനുഭവമുണ്ടാകും. വസ്തു, വാഹനലബ്ധി, സാമ്പത്തിക ബുദ്ധിമുട്ടുകൾ, ഒരു പരിധിവരെ ഒഴിവാക്കൽ എന്നിവ ഫലം.
പൂരാടം: പൂർവിക സ്വത്ത് കോടതി വിധി വഴി ലഭിക്കും. സാംസ്കാരിക ചടങ്ങുകളിൽ സംബന്ധിക്കും. മാനസിക ക്ളേശങ്ങൾ കുറഞ്ഞുവരും. ജാമ്യം നിന്നതുമൂലം മാനഹാനിയുണ്ടാകും.
ഉത്രാടം: ഉന്മേഷരാഹിത്യമുണ്ടാകും. ആദ്ധ്യാത്മിക കാര്യങ്ങളിൽ മുഴുകും. അന്യരുടെ ഉയർച്ചയ്ക്ക് അഹോരാത്രം പണിയെടുക്കും. കൂട്ടുകച്ചവടത്തിൽ ധനനഷ്ടമുണ്ടാകും.
തിരുവോണം: ആധാരങ്ങളിൽ ഒപ്പുവയ്ക്കും. ദൈവിക ചിന്തകൾക്കായി ധനവും സമയവും ധാരാളം ചെലവഴിക്കും. പ്രവർത്തനങ്ങളിൽ കൂടുതൽ കൃത്യനിഷ്ഠ പാലിക്കും.
അവിട്ടം: അപവാദങ്ങൾ കേൾക്കേണ്ടി വരുന്നതിനാൽ ജാഗ്രത പുലർത്തണം. എഴുത്തുകാർക്കും പത്രപ്രവർത്തകർക്കും നല്ല കാലം.
ചതയം: ചതിയിൽ പെടാതിരിക്കുവാൻ ശ്രദ്ധിക്കണം. സംഗീതം, നൃത്തം, യോഗ എന്നിവയിൽ താത്പര്യമുണ്ടാകും. പ്രണയബന്ധങ്ങൾ വിവാഹത്തിലെത്തും.
പൂരുരുട്ടാതി: ആഘോഷ പരിപാടികൾ മാറ്റിവയ്ക്കും. സർക്കാരിൽ നിന്ന് ലഭിക്കേണ്ട ആനുകൂല്യം ലഭിക്കും. പല കാര്യങ്ങളിലും ഉൾഭയം തോന്നും.
ഉതൃട്ടാതി: ഉദ്ദിഷ്ടകാര്യ സിദ്ധിയുണ്ടാകും. ഭൃത്യജനങ്ങളിൽ നിന്ന് സഹായ സഹകരണം. ഭാഗ്യക്കുറി ലഭിച്ചേക്കും. ഗുരുജനപ്രീതിക്കുള്ള സമയം.യാത്രകൾ നീട്ടിവയ്ക്കും.
രേവതി: പുണ്യസ്ഥലങ്ങൾ സന്ദർശിക്കുകയും വഴിപാടുകൾ കഴിക്കുകയും ചെയ്യും. ധനകാര്യ സ്ഥാപനങ്ങളിൽ നിന്ന് വായ്പ ലഭിക്കും. ശത്രുശല്യങ്ങൾ കൂടും.