പ്രണവ് മോഹൻലാലിനെ നായകനാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ഹൃദയം എന്ന ചിത്രത്തിന് പാക്കപ്പ് ഹൃദയം തിയേറ്ററിൽ തന്നെ റിലീസ് ചെയ്യണമെന്നാണ് ആഗ്രഹം. അതിനായി ഞങ്ങൾ പരമാവധി ശ്രമിക്കുകയും ചെയ്യും. എല്ലാവരുടെയും പ്രാർത്ഥനകൾ വേണം. വിനീത് ശ്രീനിവാസൻ കുറിച്ചു. ജേക്കബിന്റെ സ്വർഗരാജ്യം പുറത്തിറങ്ങി അഞ്ച് വർഷത്തിനു ശേഷമാണ് വിനീത് പുതിയ ചിത്രവുമായി എത്തുന്നത്. കല്യാണി പ്രിയദർശനും ദർശന രാജേന്ദ്രനുമാണ് നായികമാർ. മെരിലാൻഡ് സിനിമാസിന്റെ ബാനറിൽ വിശാഖ് സുബ്രഹ്മണ്യമാണ് ചിത്രം നിർമ്മിക്കുന്നത്. മലയാള സിനിമയിലെ പ്രശസ്ത ബാനറായിരുന്ന മെരിലാൻഡിന്റെ തിരിച്ചുവരവു ചിത്രം കൂടിയാണിത്. ഛായാഗ്രഹണം വിശ്വജിത്ത് ഒടുക്കത്തിൽ സംഗീതം ഹിഷാം.