mnvg

തിരുവനന്തപുരം : കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ തദ്ദേശഭരണ സ്ഥാപനങ്ങളുടെയും വികസന അതോറിറ്റികളുടെയും അധീനതയിലുള്ള, അടച്ചിടാൻ നിർബന്ധിതമായ മാർക്കറ്റുകൾ, ഗേറ്റുകൾ, ജംഗാറുകൾ, ബസ് സ്റ്റാൻഡുകൾ എന്നിവയ്ക്ക് ഏർപ്പെടുത്തിയ ഫീസിൽ, കാലയളവിന് ആനുപാതികമായി കുറവുവരുത്തുമെന്ന് മന്ത്രി എം.വി. ഗോവിന്ദൻ അറിയിച്ചു. കൊവിഡ് പശ്ചാത്തലത്തിൽ സർക്കാർ എല്ലാവിഭാഗം ജനങ്ങളുടെയും ആകുലതകൾ തുടച്ചുമാറ്റാൻ പരിശ്രമിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്നും മന്ത്രി പറഞ്ഞു.