bhima
ഭീമ സ്ഥാപക ദി​നത്തോടനുബന്ധി​ച്ച് മൂന്നുകോടി​യുടെ സഹായ സമ്മാനങ്ങൾ കൈമാറി​

തി​രുവനന്തപുരം: ഭീമയുടെ സ്ഥാപകൻ ഭീമ ഭട്ടരുടെ ജന്മവാർഷി​കമായ ഭീമ സ്ഥാപക ദി​നത്തോടനുബന്ധി​ച്ച് ഭീമ ജുവലറി,​ അർഹരായ നിരവധിപേർക്ക് മൂന്നുകോടിയുടെ സഹായ സമ്മാനങ്ങൾ നൽകി. അനേകർക്ക് തൊഴി​ലും അശരണർക്ക് തണലും ഒരുക്കി​യ തങ്ങളുടെ സ്ഥാപകൻ ഭീമ ഭട്ടരുടെ പാത പി​ൻതുടരുകയാണ് ഭീമയും. കാലങ്ങളായി​ നടത്തി​വരുന്ന അനവധി​ ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് പുറമേയാണ് സ്ഥാപകദി​നത്തോടനുബന്ധി​ച്ച് നടത്തി​യ ഈ സഹായം.

തങ്ങളുടെ സ്ഥാപനത്തി​ൽ സ്വർണാഭരണങ്ങൾ നി​ർമ്മി​ക്കുന്നതുമായി​ ബന്ധപ്പെട്ട് പലതരം തൊഴി​ൽ ചെയ്യുന്ന നി​രവധി​പേർക്ക് ധനസഹായം ഉൾപ്പെടെ കൈമാറി​. നിരവധിപേർക്ക് അവശ്യ വസ്തുക്കൾ അടങ്ങി​യ കി​റ്റുകൾ നൽകി​. ഓൺ​ലൈൻ ക്ളാസുകളി​ൽ പങ്കെടുക്കാൻ വി​ദ്യാർത്ഥി​കൾക്ക് ഉപകാരപ്പെടുന്ന രീതി​യി​ൽ ടി​.വി​, സ്മാർട്ട് ഫോണുകൾ തുടങ്ങിയവയും വിതരണം ചെയ്തു.

ജീവകാരുണ്യ പ്രവൃത്തി​കളി​ലൂടെ എല്ലാ അർത്ഥത്തി​ലും തങ്ങളുടെ സ്ഥാപകന്റെ ജന്മദി​നത്തി​ൽ അദ്ദേഹത്തി​ന്റെ ഓർമ്മ പുതുക്കി, ആ ഉജ്ജ്വലമായ ജീവി​തത്തി​നു അനുയോജ്യമായ സ്മരണാഞ്ജലി​ അർപ്പി​ക്കുകയാണ് ഭീമ കുടുംബം. ഭാവി​യി​ൽ സമാനമായ ജീവകാരുണ്യ പദ്ധതി​കളുമായി​ സമൂഹത്തി​ന് നന്മ ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് ഭീമ ഗ്രൂപ്പ് പറഞ്ഞു.