തിരുവനന്തപുരം :എ.പി.ജെ. അബ്ദുൾ കലാം സാംസ്കാരിക സമിതിയുടെ ആഭിമുഖ്യത്തിൽ കലാമിന്റെ ആറാം ചരമവാർഷികം കല്ലിയൂർ വള്ളംകോട് ജംഗ്ഷനിൽ ആചരിച്ചു.സമിതി പ്രസിഡന്റ് വള്ളംകോട് ഓമനക്കുട്ടനും കല്ലിയൂർ ഗോപൻ വി.ആചാരിയും അനുസ്മരണയോഗം ഉദ്ഘാടനം ചെയ്തു.കലാമിനെക്കുറിച്ച് കുട്ടികൾ തയ്യാറാക്കിയ കൈയെഴുത്ത് മാസിക പ്രകാശനവും സാനിറ്റൈസറും മാസ്കും വിതരണം നടന്നു.സാമൂഹിക സാംസ്കാരിക പ്രവർത്തകർ പങ്കെടുത്തു സംസാരിച്ചു. സമിതി സെക്രട്ടറി രാജേന്ദ്രൻ സ്വാഗതം പറഞ്ഞു.