വേങ്ങോട്: തോന്നയ്ക്കൽ കുടവൂർ റോഡിലെ മുറിഞ്ഞപാലം പൊളിച്ച് പണിയുന്നതിലെ അപാകതയും കാലതാമസവും ജനങ്ങളുടെ ആശങ്കയും ചൂണ്ടിക്കാണിച്ച് മംഗലപുരം യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പി.ഡബ്ളിയു.ഡി പാലം വിഭാഗം എൻജിനിയറുടെ കാര്യാലയത്തിൽ അസിസ്റ്റന്റ് എൻജിനിയറെ ഉപരോധിച്ചു. തുടർന്ന് നിവേദനം നൽകുകയും അതിനെ തുടർന്ന് നടന്ന ചർച്ചയിൽ 2 മാസത്തിനകം പാലത്തിന്റെ പണിപൂർത്തീകരിക്കാൻ സാധിക്കുമെന്നും, കയറ്റിറക്കം കുറച്ച് പാലത്തിലേക്കുള്ള റോഡിന്റെ പണി ചെയ്യാമെന്നുമുള്ള ഉറപ്പിന്റെ അടിസ്ഥാനത്തിൽ ഉപരോധം അവസാനിച്ചു.
മംഗലപുരം യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് അഹിലേഷ് നെല്ലിമൂട്, മംഗലപുരം ഗ്രാമപഞ്ചായത്ത് പ്രതിപക്ഷനേതാവ് അജയരാജ് ബി.സി, പഞ്ചായത്ത് അംഗം ശ്രീചന്ദ് എസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ ബിനു.എം.എസ്, വിജിത് വി.നായർ, സേവ്യർ, നാസർ, സഞ്ജു, ഭരത്കൃഷ്ണ തുടങ്ങിയവർ നേതൃത്വം നൽകി.