ഇടുക്കി: സംസ്ഥാനത്ത് നവീകരിക്കാൻ സാധിക്കുന്ന കളിക്കളങ്ങളുടെയും പുതിയ കളിക്കളങ്ങൾ ഒരുക്കാൻ കഴിയുന്ന സ്ഥലങ്ങളുടെയും വിവര ശേഖരണം നടപ്പാക്കുന്നതിന്റെ ഭാഗമായി ജില്ലയിൽ കളിസ്ഥല നിർമ്മാണ നവീകരണത്തിന് അപേക്ഷ ക്ഷണിച്ചു. അടിസ്ഥാന കളിസ്ഥല വികസനം ആഗ്രഹിക്കുന്ന സർക്കാർ/അർദ്ധ സർക്കാർ, പൊതുമേഖല സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, മറ്റ് സ്വകാര്യസ്ഥാപനങ്ങൾ എന്നിവ നവീകരിക്കാൻ സാധിക്കുന്നതോ പുതിയ കളിക്കളങ്ങൾ ഒരുക്കാൻ കഴിയുന്നതോ ആയ സ്ഥലങ്ങൾ ആരുടെ ഉടമസ്ഥതയിലാണെന്നും ഇവിടെ ഒരുക്കാൻ കഴിയുന്ന കളിയിനങ്ങളുടെ വിശദമായ വിവരങ്ങൾ ഉൾപ്പെടുത്തിയ അപേക്ഷ സർക്കാരിലേക്ക് സമർപ്പിക്കണം.തിങ്കളാഴ്ച്ചയ്ക്ക് മുമ്പായി പൈനാവിൽ പ്രവർത്തിക്കുന്ന ജില്ലാ സ്‌പോട്‌സ് കൗൺസിൽ ഓഫീസിൽ തപാൽ മുഖേനയോ,idukkisportscouncil@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ ലഭ്യമാക്കേണ്ടതാണ്. വിലാസം സെക്രട്ടറി, ഇടുക്കി ജില്ലാ സ്‌പോട്‌സ് കൗൺസിൽ പൈനാവ്.പി.ഒ 685603, ഫോൺ 04862 232499.