തൊടുപുഴ: ഡോക്ടേഴ്സ് ദിനത്തോടനുബന്ധിച്ച് കൊവിഡ് മുന്നണി പോരാളിയായ മുട്ടം പി.എച്ച്.സിയിലെ ലെ ഡോ.കെ. സി. ചാക്കോയെ തൊടുപുഴ മർച്ചന്റ്‌സ് അസോസിയേഷനും മർച്ചന്റ്‌സ് യൂത്ത് വിംഗും ചേർന്ന് ആദരിച്ചു.തൊടുപുഴ മർച്ചൻസ് അസോസിയേഷൻ പ്രസിഡന്റ് രാജു തരണിയിൽ യോഗം ഉദ്ഘാടനം ചെയ്തു. യൂത്ത് വിംഗ് പ്രസിഡന്റ് താജു.എം.ബി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ ജന:സെക്രട്ടറി നാസർ സൈര, മുൻ സന്തോഷ് ട്രോഫി താരം സലീം കുട്ടി, ഡോ.ബ്രിജിറ്റ് ജോൺ, സ്റ്റാഫ് സെക്രട്ടറി ഞ.ഷാജു കുമാർ തുടങ്ങിയവർ സംസാരിച്ചു.യൂത്ത് വിംഗ് ജനറൽ സെക്രട്ടറി രമേഷ് പി.കെ സ്വാഗതം ആശംസിച്ചു,ഡോ.കെ. സി. ചാക്കോ മറുപടിപ്രസംഗം നടത്തി.