idukiunion
എസ്എൻഡിപി യോഗം ഇടുക്കി യൂണിയൻ ഓഫീസിൽ എത്തിയ മന്ത്രി റോഷി അഗസ്റ്റിനെ യൂണിയൻ പ്രസിഡന്റ് പി രാജൻ സെക്രട്ടറി സുരേഷ് കോട്ടക്കയത്ത് തുടങ്ങിയവർ ചേർന്ന് സ്വീകരിക്കുന്നു

ചെറുതോണി: ജലവിഭവ മന്ത്രി റോഷി അഗസ്റ്റിൻ എസ്എൻഡിപി യോഗം ഇടുക്കി യൂണിയൻ ഓഫീസിൽ സന്ദർശനം നടത്തി . യൂണിയൻ ഓഫീസിലെത്തിയ മന്ത്രിയെ യൂണിയൻ പ്രസിഡന്റ് പി രാജൻ, സെക്രട്ടറി സുരേഷ് കോട്ടയ്ക്കയത്ത് തുടങ്ങിയവർ ചേർന്ന് സ്വീകരിച്ചു .
തനിക്ക് ലഭിച്ചിരിക്കുന്ന അവസരം ഇടുക്കിയിലെ ജനങ്ങളുടെ ക്ഷേമത്തിനായി പൂർണ്ണമായി വിനിയോഗിക്കുമെന്നും ജലവിഭവവകുപ്പ് വഴിയുള്ള നിരവധി പദ്ധതികൾ താഴേത്തട്ടുവരെയുള്ള മുഴുവൻ ജനങ്ങൾക്കും ഒരുപോലെ പ്രയോജനപ്പെടുന്നതിനായുള്ള നൂതന പദ്ധതികൾ ആവിഷ്‌കരിക്കുമെന്നും റോഷി അഗസ്റ്റിൻ പറഞ്ഞു. ഇടുക്കി പാക്കേജിനായി അനുവദിച്ച 12000 കോടി രൂപയുടെ പദ്ധതികൾ കടലാസുകളിൽ ഒതുങ്ങാതെ ഏറ്റവും പ്രയോജനകരമായി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.യൂണിയൻ പ്രസിഡന്റ് പി. രാജൻ, സെക്രട്ടറി സുരേഷ് കോട്ടയ്ക്കകത്ത് യൂണിയൻ ഭാരവാഹികളായ സി പി ഉണ്ണി , ജോമോൻ കണിയാൻകൂടി ,ബിനീഷ് കോട്ടൂർ എന്നിവരുമായി മന്ത്രി സൗഹൃദ സംഭാഷണം നടത്തി. പൊതുപ്രവർത്തകരായ റോമിയോ സെബാസ്റ്റ്യൻ ഷിജോ തടത്തിൽ ഷാജി കാഞ്ഞമല തുടങ്ങിയവരും മന്ത്രിയോടൊപ്പ മുണ്ടായിരുന്നു .