തൊടുപുഴ: ശാസ്ത്രസാഹിത്യ പരിഷത്ത് ജില്ലാക്കമ്മറ്റി സംഘടിപ്പിക്കുന്ന ടെക് ടീച്ചർ പദ്ധതിഇന്നാരംഭിക്കും .കോവിഡ് പശ്ചാത്തലത്തിൽ കുട്ടികൾക്കായി നടന്നു കൊണ്ടിരിക്കുന്ന ഡിജിറ്റൽ ക്ലാസുകൾ കൂടുതൽ ഫലപ്രദമാക്കാനും ഇതിനായി അദ്ധ്യാപകർക്ക് കൂടുതൽ ഡിജിറ്റൽ സാങ്കേതിക പരിശീലനം നൽകുകയാണ് ലക്ഷ്യം. ഗൂഗിൾ മീറ്റ്, ഗൂഗിൾ സ്ലൈഡ്, വീഡിയോ എഡിറ്റിംഗ്, ഗൂഗിൾ ഫോംസ്, പോസ്റ്റർ ഡിസൈനിംഗ് എന്നീ മേഖലകളിൽ മുൻകൂട്ടി രജിസ്റ്റർ ചെയ്തവർക്ക് മൂന്നുദിവസത്തെ പരിശീലനമാണ് നൽകുന്നത്. 3,4,5 തിയതികളിൽ നടക്കുന്ന ഓൺലൈൻപരിശീലന പരിപാടി മൂന്നാം തിയതി വൈകിട്ട് 3 ന് എസ്.എസ്.എ മുൻ സംസ്ഥാന പ്രോഗ്രാം ആഫീസർ ഡോ: ടി.പി.കലാധരൻ ഉദ്ഘാടനം ചെയ്യും. ജില്ലാ വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ ശശീന്ദ്ര വ്യാസ്, ഡയറ്റ് പ്രിൻസിപ്പാൾ ഡോ: ലോഹിതദാസ് തുടങ്ങിയവർ പ്രസംഗിക്കും. ജില്ലയിലെ അക്കാദമിക് തല വിദ്യാഭ്യാസ പ്രവർത്തനങ്ങൾക്ക് പിന്തുണയായി 'ടെക് ടീച്ചർ കൂട്ടായ്മ ' പ്രവർത്തിക്കുമെന്ന് പരിഷത്ത് ജില്ലാ സെക്രട്ടറി വി.വി.ഷാജി പറഞ്ഞു