jimmy

തൊടുപുഴ: ഇന്ധനവില നിർണയിക്കാനുള്ള കോർപ്പറേറ്റുകളിൽ നിന്നും കേന്ദ്ര സർക്കാർ ഏറ്റെടുക്കണമെന്ന് കേരള കോൺഗ്രസ്( എം) തൊടുപുഴ നിയോജക മണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ ആവശ്യപ്പെട്ടു. യൂത്ത് ഫ്രണ്ട് എം തൊടുപുഴ നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ തൊടുപുഴ ബിഎസ്എൻഎൽ ഓഫീസിലേക്ക് ഇരുചക്രവാഹനങ്ങൾ നിരത്തിലൂടെ ഉരുട്ടി കൊണ്ടുള്ള പ്രതിഷേധ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു .യൂത്ത്ഫ്രണ്ട് നിയോജക മണ്ഡലം പ്രസിഡന്റ് റോയ്‌സൺ കുഴിഞ്ഞാലിൽ അദ്ധ്യക്ഷത വഹിച്ചു. പാർട്ടി ജില്ലാ ജനറൽ സെക്രട്ടറി ജയകൃഷ്ണൻ പുതിയേടത്ത്. അഡ്വ. മധു നമ്പൂതിരി, ഡിൽസൺ സെബാസ്റ്റ്യൻ, മനു തുണ്ടതിൽ, നൗഷാദ് മുക്കിൽ, വിജയ് ചേലാക്കണ്ടം, രാജേഷ് പുത്തൻപ്പുരയിൽ, ജോമ്മി കുന്നപ്പിള്ളി, ജിസ് വലിയപ്ലാക്കൽ, പ്രവീൺ, ആന്റോ ഓലിക്കരോട്ട്, തോമസ് സൈമൺ തുടങ്ങിയവർ പ്രസംഗിച്ചു.