തൊടുപുഴ: പൊതുവിദ്യാലയങ്ങളിലെ എല്ലാ അദ്ധ്യാപക ഒഴിവുകളിലും നിയമനം നടത്തുക , കുട്ടികളുടെ ഗ്രേസ്മാർക്ക് ഒഴിവാക്കിയ തീരുമാനം പുന:പരിശോധിക്കുക, എല്ലാ കുട്ടികൾക്കും ഡിജിറ്റൽ പഠന സൗകര്യം ഒരുക്കുക, ഗവ.പ്രൈമറി സ്‌കൂളിലെ ഹെഡ്മാസ്റ്റർ തസ്തികയിലെ ഒഴിവുകൾ നികത്തുക ,തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കെ.പി.എസ്.റ്റി.എ തൊടുപുഴ വിദ്യാഭ്യാസ ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഇ.ഒ ഓഫീസിനു മുന്നിൽ ധർണ നടത്തി. ധർണാ സമരം കെ .പി . എസ്.റ്റി.എ സംസ്ഥാന സെക്രട്ടറി വി എം ഫിലിപ്പച്ചൻ ഉദ്ഘാടനം ചെയ്തു. സജി മാത്യു, ജോയ് ആൻഡ്രൂസ്, പി.എം നാസർ, ബിജോയ് മാത്യു, ജോളി മുരിങ്ങമറ്റം, മുഹമ്മദ് ഫൈസൽ,ഷിന്റോ ജോർജ് , സുനിൽ തോമസ്, സിബി കെ. ജോർജ്, ജീസ് എം അലക്‌സ്, ജീൻസ് ഗജോസ്, അനീഷ് ജോർജ് എന്നിവർ പ്രസംഗിച്ചു.