തൊടുപുഴ: തൊടുപുഴ റോട്ടറി ക്ലബ്ബിന്റെ ഈ വർഷത്തിന്റെ പ്രവർത്തന ഉദ്ഘാടനം സേവ്യേഴ്‌സ് ഹോമിൽ മുൻസിപ്പൽ ചെയർമാൻ സനിഷ് ജോർജ് നിർവ്വഹിച്ചു റോട്ടറി ഡിസ്ട്രിക്ട് നിയുക്ത ഗവർണർ രാജശേഖരന്റെ ഈ വർഷത്തെ തിം ആയ ലൗലി പ്ലാനറ്റിന്റെ ഭാഗമായി പച്ചക്കറി കൃഷിക്കവേണ്ട 100 വിതം ഗ്രോ ബാഗുകൾ വിതം സേവ്യേഴ്‌സ് ഹോമിലും മദർ ആന്റ് ചൈൽഡ് ഫൗണ്ടേഷനിലും വിതരണം ചെയ്തു . നിയുക്ത പ്രസിഡന്റ് ഡോ.സി.വി. ജേക്കബ് , സെക്രട്ടട്രി ജോബ് കെ ജെക്കബ് , ഡോ.സതീഷ് ധന്വന്തരി , ഹരികൃഷ്ണൻ കെ.എസ് , ഫാ.മാത്യു കുന്നത്ത് എന്നിവർ പങ്കെടുത്തു