കട്ടപ്പന: സൗജന്യ ഇ എൻ ടി മെഡിക്കൽ ക്യാമ്പ് കട്ടപ്പന സഹകരണ ആശുപത്രിയിൽ . ശനിയാഴ്ച രാവിലെ 9 മുതൽ വൈകിട്ട് 5 വരെ നടത്തും. പ്രമുഖ ഇ എൻ ടി സർജൻ ഡോ. ലെന്നി മാത്യു റോബർട്ട് ക്യാമ്പിന് നേതൃത്വം നൽകും . അന്നേ ദിവസം ക്യാമ്പിൽ പങ്കെടുക്കുന്നവർക്ക് കൺസൾട്ടേഷൻ ഫീസ് ഉണ്ടായിരിക്കുന്നതല്ല. ഇയർ ബാലൻസിംഗ്,ചെവിവേദന , ചെവി പഴുപ്പ്, ചെവിക്കുളളിലെ ചൊറിച്ചിൽ , കേൾവിക്കുറവ്, മൂക്ക് വേദന, മൂക്ക് ചീറ്റൽ, മൂക്കിനുളളിലെ ദശ വളർച്ച , മൂക്കിന്റെ പാലം വളഞ്ഞത് നിവർത്തൽ,തലവേദന, തല കറക്കം , തൊണ്ട വേദന , തൊണ്ട വീക്കം തുടങ്ങിയവയെല്ലാം ക്യാമ്പിൽ പരിശോധിക്കും.ക്യാമ്പിൽ പങ്കെടുക്കാനുളളവർ മുൻകൂട്ടി രജിസ്റ്റർ ചെയ്യുകയോ നേരിട്ട് വരികയോ ചെയ്യാവുന്നതാണെന്ന് ഹോസ്പിറ്റൽ അഡ്മിനിട്രേറ്റർ സജി തടത്തിൽ അറിയിച്ചു.രജിസ്റ്റർ ചെയ്യുന്നതിനുളള ഫോൺ നമ്പർ: 7025751227