കുമളി:പ്രായപൂർത്തിയാകാത്ത രാജസ്ഥാൻ പെൺകുട്ടി ദുരൂഹ സാഹചര്യത്തിൽ മരിച്ച സംഭവത്തിൽ സമഗ്ര അന്വേഷണം വേണമെന്ന് കുമളി മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു.
നവംബർ ഏഴാം തിയതിയാണ് വീടിനുള്ളിൽ അടച്ചിട്ട റൂമിൽ തൂങ്ങി മരിച്ച നിലയിൽ കാണപ്പെട്ടത്. പെൺകുട്ടിയുടെ മരണത്തിൽ വിശദമായ അന്വേഷണം വേണമെന്ന് മണ്ഡലം കോൺഗ്രസ് കമ്മിറ്റി ആവശ്യപ്പെട്ടു. കേസ് തേച്ചുമായ്ച്ചു കളയുവാൻ വേണ്ടി ഏതെങ്കിലും ഉന്നതരുടെ കൈകടത്തൽ ഉണ്ടായിട്ടണ്ടോ എന്ന് സംശയിക്കുന്നു. മണ്ഡലം പ്രസിഡന്റ് പി .പി .റഹിം, ബ്ലോക്ക് വൈസ് പ്രസിഡന്റ് ബിജു ദാനിയേൽ ,ജില്ലാ കമ്മിറ്റി അംഗം റോബിൻ കാരക്കാട് ,ബ്ലോക്ക് സെക്രട്ടറി പ്രസാദ് മാണി മജോകാരിമുട്ടം
തുടങ്ങിയവർ പങ്കെടുത്തു