മുട്ടം: കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി യുവമോർച്ചയുടെ നേതൃത്വത്തിൽ മുട്ടത്ത് ആരംഭിച്ച ഹെൽപ് ഡെസ്കിന്റെ പ്രവർത്തനം 40 ദിവസം പിന്നിട്ടു.3 വാഹനങ്ങളാണ് കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പഞ്ചായത്തിൽ സർവീസ് നടത്തുന്നത്.വാക്സിൻ എടുക്കാൻ, കൊവിഡ് പരിശോധന, ആവശ്യക്കാർക്ക് അടിയന്തിര ഘട്ടത്തിൽ ആശുപത്രിയിൽ പോകാൻ എന്നിങ്ങനെ ആവശ്യങ്ങൾക്കാണ് വാഹന സൗകര്യം ഏർപ്പെടുത്തിയിട്ടുള്ളത്.വിവിധ വാർഡുകളിലായി നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും അണുവിമുക്തമാക്കുകയും ചെയ്തു. യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ഗോകുൽ ഗോപിനാഥിന്റെ നേതൃത്വത്തിൽ എബിൻബാബു, വിബി ഫ്രാൻസിസ്, അനന്തകൃഷ്ണൻ ബിനുമോഹൻ,അശോകൻ മുട്ടം തുടങ്ങിയവരാണ് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.